തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്, ബി.എസ്.പി പാർട്ടികളുമായി സഖ്യമുണ്ടാക്കില്ല -അഖിലേഷ് യാദവ്

ലഖ്നോ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പി, കോൺഗ്രസ് എന്നീ പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എന്നാൽ ചെറിയ പാർട്ടികളുമായി സഖ്യത്തിലേർപ്പെടുമെന്നും അദ്ദേഹം ഇന്ത്യാടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യോഗി ആദിത്യനാഥ് സർക്കാറിന്റെ ഭരണത്തിൽ ജനങ്ങൾ നിരാശരും അസ്വസ്ഥരുമാണെന്നും അഖിലേഷ് തുറന്നടിച്ചു.

യോ​ഗി സർക്കാർ പരാജയമാണെന്ന് ജനങ്ങൾക്ക് മനസിലായി. പണപ്പെരുപ്പവും കർഷകരോടുള്ള അവ​ഗണനയും തുടരുകയാണ്. പൊതുജനം സർക്കാറിനെ പാഠം പഠിപ്പിക്കാൻ തയാറാണ്.

കോവിഡ് രണ്ടാം തരംഗത്തിൽ ജനങ്ങളുടെ ദുരിതം എല്ലാവരും കണ്ടതാണ്. പലരും മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് ദൈവത്തിന്റെ കാരുണ്യത്താലാണ്. കിടക്ക, ഓക്സിജൻ, ചികിത്സ എന്നിവക്കായി ജനങ്ങൾക്ക് അവരുടേതായ ക്രമീകരണങ്ങൾ ഒരുക്കേണ്ടി വന്നു. എസ്.പി സർക്കാർ നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങൾ പോലും കോവിഡ് കാലത്താണ് ഉപയോഗിച്ചിരുന്നത് -അഖിലേഷ് പറഞ്ഞു.

Tags:    
News Summary - 2022 UP polls, Akhilesh Yadav, Congress, BSP, alliance,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.