ലഖ്നോ: സംസ്ഥാനത്ത് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട അൽഖാഇദ ഭീകരരെ അറസ്റ്റു ചെയ്തുവെന്ന് അവകാശവാദമുന്നയിച്ച ഉത്തർപ്രദേശ് പൊലീസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 'യു.പി പൊലീസിനെ വിശ്വസിക്കാൻ കഴിയില്ല, പ്രത്യേകിച്ച് ബി.ജെ.പി ഭരണത്തിനു കീഴിലുള്ളപ്പോൾ''-അറസ്റ്റ് വാർത്തയോട് ഞായറാഴ്ച പ്രതികരിക്കുകയായിരുന്നു അഖിലേഷ്.
അതേസമയം, യു.പി പൊലീസിനെ പിന്തുണച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി. സംഭവം ഗൗരവമുള്ളതാണെന്നും രാഷ്ട്രീയം കളിക്കരുതെന്നും അവർ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്ന് മായാവതി ബി.ജെ.പിയോട് അടുക്കുകയാണെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദടക്കമുള്ളവർ വിമർശനമുന്നയിക്കുന്നതിനിടയിലാണ് യു.പി.പൊലീസിനെ പിന്തുണച്ച് മായാവതിയുടെ പരസ്യ നിലപാട്.
എസ്.പി അധ്യക്ഷെൻറ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. അറസ്റ്റിെൻറ വിശദാംശങ്ങൾ അറിയും മുമ്പുതന്നെ പൊലീസിനെതിരെ അഖിലേഷ് രംഗത്തുവന്നു എന്നുപറഞ്ഞ് പ്രസ്താവനയുടെ വിഡിയോ ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ, കൃത്രിമ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് എസ്.പി വൃത്തങ്ങൾ പ്രതികരിച്ചു.
അൽഖാഇദ പിന്തുണയുള്ള അൻസാർ ഗസ്വത്തുൽ ഹിന്ദ് എന്ന സംഘടനയിലെ രണ്ടു ഭീകരരെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തുവെന്നും സ്വാതന്ത്ര്യ ദിനത്തിനു മുമ്പായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ചാവേർ സ്ഫോടനമടക്കം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. ഇവരിൽനിന്ന് സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തുവെന്നും അൽഖാഇദയുടെ യു.പി ഘടകം തലവെൻറ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചെതന്നും അധികൃതർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.