അക്ഷർധാം ഭീകരാക്രമണം: മുഖ്യപ്രതി പിടിയിൽ

അഹ്​മദാബാദ്​: 2002ലെ അക്ഷർധാം ക്ഷേത്ര ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അബ്​ദുൽ റാഷിദ്​ അജ്​മീരി പിടിയിൽ. കഴിഞ്ഞദിവസം  രാത്രി റിയാദിൽനിന്നെത്തിയപ്പോൾ അഹ്​മദാബാദ്​ വിമാനത്താവളത്തിലാണ്​ പിടിയിലായതെന്ന്​ അഹ്​മദാബാദ്​ ക്രൈംബ്രാഞ്ച്​ ഡി.സി.പി ദീപൻ ഭ​ദ്രൻ അറിയിച്ചു. ആക്രമണം ആസൂത്രണം ചെയ്​ത അബ്​ദുൽ റാഷിദ്​ ആണ്​ ലഷ്​കറെ ത്വയ്യിബക്ക്​ ആക്രമണത്തിന്​ സഹായം ചെയ്​തതെന്നും ആക്രമണത്തിനുമുമ്പ്​ ഇയാൾ വിദേശ​േത്തക്ക്​ കടക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

സഹോദരനെ കാണാൻ ഇന്ത്യയിലേക്ക്​ വരുന്നുണ്ടെന്ന്​ രഹസ്യവിവരം ലഭിച്ചിരുന്നു​. 2002 സെപ്​റ്റംബർ 24ന്​ നടന്ന ആക്രമണത്തിൽ 32 പേർ കൊല്ലപ്പെടുകയും 80 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ആക്രമണം നടത്തിയ രണ്ടു ലശ്​​കർ തീവ്രവാദികൾ ദേശീയ സുരക്ഷ ഗാർഡി​​െൻറ തിരിച്ചടിയിൽ സംഭവസ്​ഥലത്തുതന്നെ കൊല്ലപ്പെടുകയും ചെയ്​തു. 

Tags:    
News Summary - Akshardham Temple Terror Attack Suspect Abdul Rashid Ajmeri Arrested After 15 Years- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.