ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥി പ്രക്ഷോഭം തടയാൻ ക്ലാസുകൾ ആരംഭിക്കുന്നത് നീട്ടിവെച്ച് അലീഗഢ് മുസ്ലിം സർവകലാശാല. വിദ്യാർഥികൾക്കെതിരെ പൊലീസ് നടപടി ഉണ്ടായതിനെത്തുടർന്ന് ഡിസംബര്‍ 15നാണ് സർവകലാശാല അടച്ചത്. ജനുവരി ആറിന് ക്ലാസുകൾ ആരംഭിക്കുമെന്ന് അറിയിച്ചാണ് ഹോസ്റ്റലുകളടക്കം അടച്ചത്.
വിദ്യാർഥികൾ തിരിച്ചെത്തിയാൽ പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്ന് ഭയന്ന് കോളജ് ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനം. ബുധനാഴ്ച ചേർന്ന ഡീൻമാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തിലാണ് ക്ലാസുകൾ തുറക്കുന്നത് നീട്ടാനുള്ള തീരുമാനം. ഡിസംബറില്‍ നടത്താനാവാതെ പോയ പരീക്ഷകള്‍ അടുത്ത സെമസ്റ്ററിനൊപ്പം നടത്തും.
അക്കാദമിക ദിവസങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ മധ്യേവനൽ അവധിദിവസങ്ങളില്‍ മാറ്റംവരുത്തും. ക്ലാസുകള്‍ തുടങ്ങിയ ശേഷമേ ഹോസ്റ്റലുകൾ തുറക്കൂ. പൊലീസിന് കാമ്പസിൽ കയറാൻ അനുമതി നൽകിയത് വൈസ്ചാൻസലറാണ്. വൈസ്ചാൻസലർക്കെതിരെയും പ്രതിഷേധത്തിന് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.