അലീഗഢ്: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി (എ.എം.യു) നടത്തിയ രണ്ട് പ്രവേശന പരീക്ഷകൾ റദ്ദാക്കി. ബാച്ലർ ഓഫ് ഇൻഫർമേഷൻസ് (ബി.എൽ.ഐ.എസ്സി), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രോ ഗ്രാം (എം.ബി.എ) എന്നീ കോഴ്സുകളിലേക്ക് മേയ് 24, 26 തീയതികളിലായി നടത്തിയ പ്രവേശന പരീക്ഷകളാണ് വൈസ് ചാൻസലർ പ്രഫസർ താരിഖ് മൻസൂർ റദ്ദാക്കിയത്.
26ന് നടത്തിയ എം.ബി.എ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് യൂനിവേഴ്സിറ്റിയിലെ ക്ലർക്ക് ഉൾപ്പെടെ നാലു പേരടങ്ങുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് യൂനിവേഴ്സിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.