അലീഗഢ്: ഇരുവിഭാഗങ്ങൾ തമ്മിലെ സംഘർഷത്തെ തുടർന്ന് അലീഗഢ് പഴയ നഗരത്തിൽ സുരക്ഷ ശക്തിപ്പെടുത്തി. പള്ളി പുതുക്കിപ്പണിയുന്നതിെൻറ ഭാഗമായി പുതിയ മിനാരം സ്ഥാപിക്കുന്നതിനെ ഇതിനു സമീപം വ്യാപാരം നടത്തുന്ന മറ്റൊരു സമുദായത്തിൽെപട്ടയാൾ എതിർത്തതാണ് കാരണം. ഇത് ഭാവിയിൽ തെൻറ വ്യാപാരസ്ഥാപനം വിപുലീകരിക്കുന്നതിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം എതിർത്തത്.
അധികൃതർ ഇടപെട്ടതിനെ തുടർന്ന് ചെറിയ മിനാരം സ്ഥാപിക്കാൻ പള്ളി കമ്മിറ്റി സമ്മതിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഉൗഹാപോഹങ്ങൾ പടർന്നതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇരുവിഭാഗങ്ങളും സംഘടിക്കുകയും കൊത്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫൂൽ ചൗക്കിൽ വെള്ളിയാഴ്ച രാത്രി കല്ലേറുണ്ടാവുകയും ചെയ്തു. ജനങ്ങളെ പിരിച്ചുവിടാൻ പൊലീസ് ചെറിയതോതിൽ ബലപ്രയോഗം നടത്തി.
സംഘർഷം പടരുന്നത് തടയാൻ ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് എസ്.എസ്.പി രാജേഷ് പാണ്ഡെ പറഞ്ഞു. എങ്കിലും കനത്ത നിരീക്ഷണം ഏർപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം, അനുമതി വാങ്ങാതെയാണ് പുനർനിർമാണം നടത്തുന്നതെന്നാരോപിച്ച് പള്ളി കമ്മിറ്റിയോട് ജില്ല ഭരണകൂടം വിശദീകരണം ചോദിച്ചതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.