തമിഴ്​നാടി​െൻറ വികാരം മനസിലാക്കുന്നു –മോദി

ന്യൂഡൽഹി: തമിഴ്​നാടി​​െൻറ വികാരം മനസിലാക്കുന്നുവെന്നും അത്​ പൂർത്തീകരിക്കാൻ സർക്കാർ പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്​നാടി​​െൻറ സമ്പന്നമായ പാരമ്പര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. തമിഴരുടെ പാരമ്പര്യം സംരക്ഷിക്കുന്നതിന്​ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

ജെല്ലിക്കെട്ടിനുവേണ്ടി തമിഴ് ജനത പ്രക്ഷോഭം ശക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും മുൻ നിലപാട് മാറ്റിയിരുന്നു​. ജെല്ലിക്കെട്ട് നിരോധനം ഇല്ലാതാക്കാന്‍ തമിഴ്നാട് തയാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിയമ, വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാറിനുതന്നെ അയച്ചു.

Tags:    
News Summary - All efforts are being made to fulfil the cultural aspirations of Tamil people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.