പഞ്ച്കുള (ഹരിയാന): സംഝോത എക്സ്പ്രസ് സ്ഫോടന കേസിൽ സംഘ്പരിവാർ ബന്ധമുള്ള സ്വാമി അസിമാനന്ദ ഉൾപ്പെടെ നാലുപ്രതികളെ പ്രത്യേക എൻ.െഎ.എ കോടതി വെറുതെവിട്ടു. 2007 ഫെബ്രുവര ി 18ന് നടന്ന സ്ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ മിക്കവരും പാകിസ്താനിക ളായിരുന്നു. സംഘ്പരിവാർ പ്രവർത്തകരായ ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരാണ് വിട്ടയക്കെപ്പട്ട മറ്റുള്ളവർ. കേസിൽ ഇവരുടെ പങ്ക് തെളിയിക്കാൻ കേസ് അന്വേഷിച്ച എൻ.െഎ.എക്കായില്ലെന്ന് ഹരിയാന പഞ്ച്കുള കോടതി പറഞ്ഞു.
കേസിൽ തെൻറ രാജ്യത്തുള്ള ദൃക്സാക്ഷികളെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനിയായ വനിത നൽകിയ ഹരജി തള്ളിയാണ് നാലുപ്രതികളെയും ജഡ്ജി ജഗ്ദീപ് സിങ് കുറ്റമുക്തരാക്കിയത്. ഡൽഹിയിൽ നിന്ന് പാകിസ്താനിലെ ലാഹോറിലേക്കുള്ള ട്രെയിൻ ഹരിയാനയിലെ പാനിപ്പത്തിലെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ട്രെയിനിെൻറ രണ്ടു കോച്ചുകൾ പൂർണമായി തകർന്നു. ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2010 ജുലൈയിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യയിലെ ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ അക്രമങ്ങൾക്ക് പ്രതികാരം ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് 2011 ജുലൈയിൽ എട്ടുപേർക്കെതിരെ ഭീകരകുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സ്ഫോടനത്തിെൻറ സൂത്രധാരനെന്ന് ആരോപിക്കെപ്പട്ട സുനിൽ ജോഷി മധ്യപ്രദേശിലെ വസതിയിൽ 2007 ഡിസംബറിൽ വെടിയേറ്റു മരിച്ചിരുന്നു.
കേസിലെ മറ്റ് മൂന്ന് പ്രതികളായ രാമചന്ദ്ര കൽസൻഗ്ര, സന്ദീപ് ദാെങ്ക, അമിത് എന്നിവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇവരെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. കേസിൽ അറസ്റ്റിലായിരുന്ന അസീമാനന്ദ പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ, മറ്റ് മൂന്നു പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതികൾക്കെതിരെ െകാലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എൻ.െഎ.എ ചുമത്തിയത്. 2007ലെ ഹൈദരബാദ് മക്ക മസ്ജിദ് സ്ഫോടനം, അജ്മീർ ദർഗ സ്ഫോടനം എന്നീ കേസുകളിൽ പ്രതിയായിരുന്ന സ്വാമി അസിമാനന്ദയെ കഴിഞ്ഞവർഷം കോടതി കുറ്റമുക്തനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.