മുംബൈ: സുശാന്ത് സിങ് രജപുത്തിെൻറ മരണത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തതിൽ പ്രതികരണവുമായി ബോളിവുഡ് നടി റിയ ചക്രവർത്തി. താൻ ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. രക്തപരിശോധന നടത്താൻ തയാറാണ്. സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞങ്ങൾ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ അദ്ദേഹം ലഹരിക്കടിമയായിരുന്നു. സുശാന്തിനെ അതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ഇതിനായി സുശാന്തിെൻറ മാനേജർ ശ്രുതി മോദിയുമായി നടത്തിയ ചാറ്റിെൻറ വിശദാംശങ്ങൾ കൈവശമുണ്ടെന്നും റിയ പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.
സുശാന്തിന് മരുന്നുകൾ നൽകിയിട്ടില്ല. അദ്ദേഹത്തിന് ചികിൽസ നിർദേശിക്കുകയും ചെയ്തിട്ടില്ല. സുശാന്തിനെ ചികിൽസിച്ച ഡോക്ടമാരെ എന്തുകൊണ്ട് ചോദ്യം ചെയ്യാൻ വിളിക്കുന്നില്ല. മരുന്നുകൾ കൃത്യസമയത്ത് കഴിക്കണമെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ എന്താണ് തെറ്റ്. കേദാർനാഥ് സിനിമയിൽ അഭിനയിക്കുേമ്പാൾ മുതൽ അദ്ദേഹം മാനസിക രോഗത്തിന് മരുന്ന് കഴിച്ചിരുന്നുവെന്നും റിയ പറഞ്ഞു.
സുശാന്തിെൻറ കുടുംബം തനിക്കെതിരെ നിരന്തരമായി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇപ്പോൾ സുശാന്തിന് താൻ മയക്കുമരുന്ന് നൽകിയെന്നാണ് ആരോപണം. നാർക്കോട്ടിക്സ് ബ്യൂറോ കേസ് ഏറ്റെടുത്തതിന് ശേഷം ആരോപണങ്ങളിൽ അവർ നിശബ്ദരാണ്. തനിക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും റിയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.