അഗർത്തല: ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും മുസ്ലിംകൾ ഉൾപ്പെടെ ഹിന്ദുക്കളാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുത്വ എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം, ഹിന്ദുത്വയും ഹിന്ദൂയിസവും വ്യത്യസ്തമാണെന്നും വ്യക്തമാക്കി. സ്വാമി വിവേകാനന്ദൻ മൈതാനത്ത് ത്രിപുര ഹിന്ദു മലയാള റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഞങ്ങൾക്ക് ആരുമായും ശത്രുതയില്ല. എല്ലാവരുടെയും ക്ഷേമമാണ് ലക്ഷ്യം. എല്ലാവരും ഒന്നിക്കുക എന്നതാണ് ഹിന്ദുത്വത്തിെൻറ അർഥം. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. ഹിന്ദുക്കൾ സത്യത്തിൽ വിശ്വസിക്കുന്നു.
എന്നാൽ, ലോകം ശക്തിയെയാണ് ബഹുമാനിക്കുന്നത്. അതിനാൽ സംഘടന ശക്തിപ്പെടണം. ഹിന്ദുക്കൾ സംഘടിച്ച് ആർ.എസ്.എസ് ശാഖയിൽ പരിശീലനം നേടണം’’. ‘‘ഇന്ത്യയുടെ വിഭജനം ഹിന്ദുത്വ ആവേശത്തിെൻറ ശക്തി കുറച്ചിട്ടുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന എല്ലാ ഹിന്ദുക്കളും ഇന്ത്യയിലേക്ക് വരണം. അവർക്ക് ഇവിടെ അഭയം ലഭിക്കും’’ ^മോഹൻ ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.