43 വർഷം മുമ്പ് വെറുതെവിട്ട വിധി റദ്ദാക്കി; കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം

ലഖ്നോ: 43 വർഷം മുമ്പ് ഗോരഖ്പൂരിലെ വിചാരണകോടതി രണ്ട് കൊലക്കേസ് പ്രതികളെ വെറുതെവിട്ട നടപടി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ് അലഹബാദ് ഹൈകോടതി. മാത്രമല്ല, പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു ഹൈകോടതി.

പ്രതികളായ പ്യാരെ സിങ്ങിനെയും ഛോട്ട്കുവിനെയും വെറുതെവിട്ട വിചാരണ കോടതിയുടെ കണ്ടെത്തലുകൾ പരിശോധിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ശരിയായ രീതിയിൽ പരിശോധിച്ചിട്ടില്ലെന്ന് മനസ്സിലായി -വിധിയിൽ ഹൈകോടതി വ്യക്തമാക്കി.

സർക്കാർ നൽകിയ അപ്പീലിലാണ് ഇപ്പോൾ പ്യാരെ സിങ്, ഛോട്ട്കു എന്നിവർക്ക് ഹൈകോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ രാജീവ് ഗുപ്ത, ശിവ് ശങ്കർ പ്രസാദ് എന്നിവരുടേതാണ് നടപടി. കൊലക്കുറ്റം കുടാതെ മറ്റ് വകുപ്പുകളും ചേർത്താണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഗൊരഖ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോട് കോടതി നിർദേശിച്ചു.

1978 സെപ്‌റ്റംബർ 22ന് ഗംഗ എന്നയാൾ കൊല്ലപ്പെട്ട കേസാണിത്. സംഭവം നടന്ന് പിറ്റേന്ന് തന്നെ ഗോരഖ്പൂരിൽ ഏഴ് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

Tags:    
News Summary - Allahabad High Court reverses acquittal of two accused after 43 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.