ഗ്യാ​ൻ​വാ​പി പ​ള്ളിയിൽ പു​രാ​വ​സ്തു സ​ർ​വേ​ക്ക് ഹൈകോടതി അനുമതി; മ​സ്ജി​ദ് ക​മ്മി​റ്റിയുടെ ഹരജി തള്ളി

ന്യൂ​ഡ​ൽ​ഹി: വാ​രാ​ണ​സി ഗ്യാ​ൻ​വാ​പി പ​ള്ളി പ​രി​സ​ര​ത്ത് ക്ഷേ​ത്രാ​വ​ശി​ഷ്ട​ങ്ങ​ളു​ണ്ടോ എ​ന്ന് നോ​ക്കാ​നു​ള്ള സ​ർ​വേ​ക്ക് പു​രാ​വ​സ്തു വ​കു​പ്പിന് അ​ല​ഹ​ബാ​ദ് ഹൈകോടതി അനുമതി നൽകി. സ​ർ​വേ ന​ട​ത്താ​ൻ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ജൂ​ലൈ 21ന് ​പു​റ​​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് അ​ൻ​ജു​മ​ൻ ഇ​ൻ​തി​സാ​മി​യ മ​സ്ജി​ദ് ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ തള്ളിയാണ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് പ്രീ​തി​ങ്ക​ർ ദി​വാ​ക​ർ വി​ധി പറഞ്ഞത്.

സ​ർ​വേ കൊ​ണ്ട് വാ​രാ​ണ​സി ഗ്യാ​ൻ​വാ​പി പ​ള്ളി​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കി​ല്ലെ​ന്ന പു​രാ​വ​സ്തു വ​കു​പ്പി​ന്റെ അ​വ​കാ​ശ വാ​ദം മ​സ്ജി​ദ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ഫ്.​എ​സ്.​എ. ന​ഖ്‍വി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ ചോദ്യം ചെയ്തിരുന്നു. സ​ർ​വേ അ​നു​വ​ദി​ക്ക​രു​തെ​ന്ന മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ ഹ​ര​ജി​യി​ൽ മൂ​ന്ന് ദി​വ​സ​ത്തെ വാ​ദം പൂ​ർ​ത്തി​യാ​ക്കി​യയാണ് ഹൈ​കോ​ട​തിയുടെ വിധി.

മ​ൺ​വെ​ട്ടി​ക​ളു​മാ​യാ​ണ് പു​രാ​വ​സ്തു​ വ​കു​പ്പ് സ​ർ​വേ​ക്ക് എ​ത്തി​യ​തെ​ന്ന​ത് മൂ​ന്നാം ദി​വ​സ​ത്തെ വാ​ദം കേ​ൾ​ക്ക​ലി​ലാ​ണ് പ​ള്ളി​ക്ക​മ്മി​റ്റി ബോ​ധി​പ്പി​ച്ച​ത്. മ​ൺ​വെ​ട്ടി ഉ​പ​യോ​ഗി​ച്ചോ എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന്, സ​ർ​​വേ സ്റ്റേ ​ചെ​യ്ത​തി​നാ​ൽ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്ന് മ​സ്ജി​ദ് ക​മ്മി​റ്റി അ​ഭി​ഭാ​ഷ​ക​ൻ ന​ഖ്‍വി മ​റു​പ​ടി ന​ൽ​കി.

ആ​യു​ധ​വു​മാ​യി ആ​രെ​ങ്കി​ലും കോ​ട​തി​യി​ൽ വ​ന്നാ​ൽ അ​യാ​ള​തു​പ​യോ​ഗി​ക്കു​മെ​ന്ന് അ​ർ​ഥ​മി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞ​പ്പോ​ൾ, ആ​രെ​ങ്കി​ലും ആ​യു​ധ​വു​മാ​യി വ​രു​ന്ന​ത് ത​മാ​ശ​ക്ക​ല്ലെ​ന്ന് ന​ഖ്‍വി പ്ര​തി​ക​രി​ച്ചു. മു​ഖ്യ ഹ​ര​ജി തീ​ർ​പ്പാ​ക്കാ​തെ മൂ​ന്നാം ക​ക്ഷി​ക​ൾ ഓ​രോ ഹ​ര​ജി​ക​ളു​മാ​യി വ​രു​ന്ന​ത് ത​ങ്ങ​ൾ​ക്ക് പീ​ഡ​ന​മാ​കു​ക​യാ​ണെ​ന്ന് ന​ഖ്‍വി കോ​ട​തി​യെ ഉ​ണ​ർ​ത്തി.

പ​ര്യ​വേ​ക്ഷ​ണം കൊ​ണ്ട് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ എ​ന്താ​ണു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും കു​ഴി​ക്കാ​തെ അ​ത് സാ​ധ്യ​മ​ല്ലേ എ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പു​രാ​വ​സ്തു വ​കു​പ്പി​നോ​ട് ചോ​ദി​ച്ചു. ത​ങ്ങ​ൾ പ​ള്ളി​ക്ക് കേ​ടു​പാ​ടു​ക​ളോ വി​ള്ള​ലു​ക​ളോ വ​രു​ത്തി​ല്ലെ​ന്ന് എ.​എ​സ്.​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​റു​പ​ടി ന​ൽ​കി. എ.​എ​സ്.​ഐ​യെ പി​ന്തു​ണ​ച്ച യു.​പി സ​ർ​ക്കാ​റി​ന്റെ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ന​ശീ​ക​ര​ണ​ത്തി​നും ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടി​ല്ലെ​ന്ന് വാ​ദി​ച്ചു.

സ​ർ​വേ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കു​മെ​ന്ന പ​ള്ളി ക​മ്മി​റ്റി​യു​ടെ വാ​ദ​ത്തെ എ​തി​ർ​ത്ത യു.​പി സ​ർ​ക്കാ​റി​ന്റെ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ, കോ​ട​തി എ​ന്ത് ഉ​ത്ത​ര​വി​ട്ടാ​ലും ക്ര​മ​സ​മാ​ധാ​ന പാ​ല​നം ത​ങ്ങ​ൾ നോ​ക്കു​മെ​ന്ന് ബോ​ധി​പ്പി​ച്ചു. ക്ഷേ​ത്ര​ത്തോ​ടും പ​ള്ളി​യോ​ടു​മു​ള്ള യു.​പി സ​ർ​ക്കാ​റി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു​പോ​ലെ​യാ​ണോ എ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ചോ​ദി​ച്ച​പ്പോ​ൾ ആ​ണെ​ന്നാ​യി​രു​ന്നു എ.​ജി​യു​ടെ മ​റു​പ​ടി. ത​ങ്ങ​ളൊ​രു പ​ക്ഷ​ത്തു​മി​ല്ലെ​ന്നും ക്ര​മ​സ​മാ​ധാ​ന​മാ​ണ് ത​ങ്ങ​ളു​ടെ ചു​മ​ത​ല​യെ​ന്നും എ.​ജി അ​വ​കാ​ശ​പ്പെ​ട്ടു. സ​ർ​വേ കൊ​ണ്ട് ഒ​രു കു​ഴ​പ്പ​വു​മു​ണ്ടാ​കി​ല്ല. എ​ല്ലാ ക​രു​ത​ലു​ക​ളു​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ത​ങ്ങ​ൾ എ​ല്ലാ​റ്റി​നും ത​യാ​റാ​ണെ​ന്നും എ.​ജി അറിയിച്ചിരുന്നു.

അതിനിടെ, ഗ്യാൻവാപി വിഷയത്തിൽ സമാധാനമുണ്ടാകണമെങ്കിൽ തെറ്റുപറ്റിയെന്ന് മുസ്‌ലിംകൾ സമ്മതിക്കണമെന്നും ഹിന്ദുത്വവേരുകൾ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ഗ്യാൻവാപിയിലുണ്ടെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ 'പോഡ്കാസ്റ്റ് വിത്ത് സ്മിതപ്രകാശ്' എന്ന പരിപാടിയിലാണ് യോഗിയുടെ പരാമർശം.

ഗ്യാൻവാപി-കാശി വിശ്വനാഥ് തർക്കത്തിൽ പരിഹാരമുണ്ടോ എന്നായിരുന്നു അവതാരികയുടെ ചോദ്യം. ഗ്യാൻവാപിയെ പള്ളിയെന്ന് വിളിച്ചാൽ അത് വിവാദമാകും. ചരിത്രപരമായ തെറ്റിനെ മുസ്‌ലിം വിഭാഗത്തിന് അംഗീകരിക്കാനും തിരുത്താനുമുള്ള സമയമാണിതെന്നും എ.എൻ.ഐ എഡിറ്റർ സ്മിത പ്രകാശുമായി സംസാരിക്കവെ യോഗി പറഞ്ഞു. 

Tags:    
News Summary - Allahabad High Court upholds Varanasi Court's order for the ASI survey of the Gyanvapi Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.