ന്യൂഡൽഹി: ഡൽഹി സർവകലാശാലക്കും ജെ.എൻ.യുവിനും പിറകെ സംഘ് പരിവാർ രാഷ്ട്രീയത്തിനെതിരായ യോജിച്ച നീക്കത്തിന് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലും എ.ബി.വി.പിക്കെതിരെ വിദ്യാർഥിസംഘടനകളുടെ വിശാല കൂട്ടായ്മ നിലവിൽ വന്നു. ആർ.എസ്.എസിെൻറ നിയന്ത്രണത്തിലുള്ള എ.ബി.വി.പിയെ അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന പേരിൽ മുന്നണിയുണ്ടാക്കിയാണ് ദലിത്, മുസ്ലിം, ഇടത് വിദ്യാർഥി സംഘടനകൾ ഒരുമിച്ച് നേരിടുന്നത്.
മുസ്ലിം, ദലിത് സംഘടനകളോട് ഇടതുപക്ഷസംഘടനകൾ കൈകോർക്കുന്ന ആദ്യത്തെ കേന്ദ്രസർവകലാശാലയായി ഹൈദരാബാദ് മാറുകയാണ്. രാജസ്ഥാൻ സർവകലാശാലയിലും ഗുവാഹതി സർവകലാശാലയിലും ആർ.എസ്.എസ് വിദ്യാർഥി വിഭാഗത്തിനെതിരെ മതേതരവിദ്യാർഥിസംഘടനകൾ െഎക്യമുണ്ടാക്കിയിരുന്നു.
അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ, എസ്.എഫ്.െഎ, ദലിത് സ്റ്റുഡൻറ്സ് യൂനിയൻ, ട്രൈബൽ സ്റ്റുഡൻറ്സ് ഫോറം, തെലങ്കാന വിദ്യാർഥി വേദിക എന്നീ സംഘടനകൾ, മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ (എം.എസ്.എഫ്), സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ (എസ്.െഎ.ഒ) എന്നീ പാർട്ടികളടങ്ങുന്ന അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിലുള്ള മുന്നണിയുമായി ഇൗ വർഷം വിശാലധാരണയുണ്ടാക്കുകയായിരുന്നു. ഇരു മുന്നണികളും തമ്മിൽ ധാരണയുണ്ടാക്കി സീറ്റുകൾ വീതം വെക്കുകയായിരുന്നെന്ന് അംേബദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.