ന്യൂഡൽഹി: പാതിരാ അട്ടിമറിയിലൂടെ സി.ബി.െഎ ഡയറക്ടർ അലോക് വർമയെ മാറ്റിയ മോദിസ ർക്കാറിന് സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടി. അധികാരങ്ങൾ എടുത്തുകളഞ്ഞ് അദ്ദേഹത്തിന് നിർബന്ധിത അവധി നൽകിയ നടപടി സുപ്രീംകോടതി റദ്ദാക്കി.
സി.ബി.െഎ ഡ യറക്ടറായി അദ്ദേഹത്തിന് വീണ്ടും ചുമതലയേൽക്കാം. എന്നാൽ, ഇത് ഭാഗികമായ ആശ്വാസമാ ണ്. നയപരമായ പ്രധാന തീരുമാനങ്ങൾ എടുക്കാൻ അവകാശമില്ല. പ്രധാനമന്ത്രി, പ്രതിപക്ഷ നേ താവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെട്ട നിയമന സമിതി ഒരാഴ്ചക്കകം യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം.അലോക് വർമ ഇൗ മാസം 31ന് വിരമിക്കാനിരിക്കേയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സി.ബി.െഎ ഡയറക്ടറുടെ ഇടക്കാല ചുമതലയിൽനിന്ന് ജോയൻറ് ഡയറക്ടർ നാഗേശ്വർ റാവുവിനെ നീക്കി.
ഉന്നതാധികാര നിയമന സമിതി രണ്ടു വർഷ കാലാവധിയിൽ നിയമിക്കുന്ന സി.ബി.െഎ ഡയറക്ടറെ മാറ്റുന്നതിന് നിർദേശിക്കാൻ കേന്ദ്ര വിജിലൻസ് കമീഷനോ, അതിനൊത്ത് തീരുമാനമെടുക്കാൻ സർക്കാറിനോ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി അലോക് വർമ നൽകിയ ഹരജി ശരിവെച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെൻറ വിധി. ഡയറക്ടറെ മാറ്റാൻ ഉന്നതാധികാര സമിതിയുടെ മുൻകൂർ അനുമതി വേണ്ടതില്ലെന്നാണ് സർക്കാറും വിജിലൻസ് കമീഷനും വാദിച്ചത്.
കേന്ദ്ര വിജിലൻസ് കമീഷന് സി.ബി.െഎയുടെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ടെങ്കിലും, സി.ബി.െഎ ഡയറക്ടറെ മാറ്റുന്നതിന് നിർദേശിക്കാൻ തക്ക അധികാരം അവർക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സർക്കാറിനുമില്ല. സമ്മർദങ്ങളൊന്നും ഉണ്ടാകാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് അവസരമൊരുക്കാനാണ് ഉന്നതാധികാര നിയമന സമിതി സി.ബി.െഎ ഡയറക്ടറെ നിശ്ചയിക്കണമെന്ന് വ്യവസ്ഥവെച്ചിട്ടുള്ളത്.
മൂന്നു മാസം മുമ്പ്, ഒക്ടോബറിലാണ് അലോക്വർമക്കും അഡീഷനൽ ഡയറക്ടർ രാകേഷ് അസ്താനക്കും സർക്കാർ നിർബന്ധിത അവധി നൽകിയത്. സി.ബി.െഎയുടെ തലപ്പത്തെ പോരിെൻറ തുടർച്ചയായിരുന്നു ഇത്. പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കമീഷനാണ് നടപടിക്ക് സർക്കാറിന് ശിപാർശ നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഗുജറാത്ത് കേഡർ െഎ.പി.എസ് ഒാഫിസറാണ് സി.ബി.െഎയിൽ അലോക് വർമയുടെ എതിരാളിയായി മാറിയ രാകേഷ് അസ്താന. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന് സി.ബി.െഎയെ മോദിസർക്കാർ ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾക്കിടയിലാണ് ഡയറക്ടർക്ക് നിർബന്ധിത അവധി നൽകിയ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത്.
തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഘട്ടത്തിൽ പ്രതിപക്ഷത്തിന് സർക്കാറിനെതിരെ മറ്റൊരു ആയുധമായി ഇതു മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന ആവശ്യവും വിധിയെ തുടർന്ന പ്രതിപക്ഷം ഉന്നയിച്ചു.
നയപരമായ പ്രധാന തീരുമാനങ്ങളൊന്നും എടുക്കാൻ പാടില്ലെങ്കിൽക്കൂടി കേസന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ അധികാരവും അലോക് വർമക്ക് ഉണ്ടെന്നാണ് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നിരീക്ഷിച്ചത്. അവയൊന്നും നയപരമായ തീരുമാനങ്ങളല്ല, കൃത്യനിർവഹണമാണ്. റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച അന്വേഷണത്തിന് ഒരുങ്ങിയ ഘട്ടത്തിലാണ് അലോക് വർമയുടെ അധികാരം തെറിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.