ഷാങ്ഹായ് (ചൈന): വിനോദസഞ്ചാര പ്രചരണാർത്ഥം ചൈനയിലുള്ള കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം ചൈനയിലെ ഷാങ്ഹായിയിൽ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാരിൽ നിന്നും പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി 3,213,029 രൂപ സ്വരൂപിച്ചു. കേന്ദ്ര മന്ത്രി ചൈനയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച ഈ തുക കേരള മുഖ്യമന്ത്രിക്ക് കൈമാറുമെന്നറിയിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഷാങ്ഹായിലെ ഇന്ത്യക്കാർക്കും ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിനും കേന്ദ്ര മന്ത്രി അൽഫോൺസ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.