ഓൺലൈൻ ഷോപ്പിങ്ങിനൊരുങ്ങി ആമസോണും ഫ്ലിപ്കാർട്ടും 

ന്യൂഡൽഹി: തിങ്കളാഴ്ച മൂന്നാംഘട്ട ലോക് ഡൗൺ ആരംഭിച്ചതോടെ ആമസോണും ഫ്ലിപ്കാർട്ടും ഓൺലൈൻ ഷോപ്പിങ്ങിന് ഒരുങ്ങുന്നു. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടേയും വിൽപ്പന ആരംഭിക്കാനാണ് ഓൺലൈൻ ഷോപ്പിങ് രംഗത്തെ ഭീമന്മാരുടെ നീക്കം.

കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതോ വളരെ കുറഞ്ഞതോ ആയ മേഖലകളിൽ ആയിരിക്കും വിൽപ്പന. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇവർ പ്രവർത്തിക്കുക.

ഗ്രീൻ, ഓറഞ്ച് സോണുകളിലായിരിക്കും വിൽപന നടക്കുക. മെട്രോപൊളിറ്റൻ സിറ്റികളിലും റെഡ് സോണുകളിലും ഉള്ള ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിതരണം ചെയ്യില്ല. ആമസോണിന്‍റെ വൈബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. സാധനങ്ങൾ ലഭിക്കുന്ന നഗരങ്ങളുടെ ലിസ്റ്റും സൈറ്റിലുണ്ട്.
 

Tags:    
News Summary - Amazon, Flipkart Begin Selling Non-Essential Items

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.