ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ പുതിയ വ്യാപാരനയത്തിൽ ഫ്ലിപ്പ്കാർട്ട്, ആമസോൺ ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് ഭീമൻമാർക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇനിമുതൽ ഇ -കൊമേഴ്സ് വെബ്സൈറ്റുകളിലെ ഉൽപ്പന്നങ്ങൾക്ക് ഫ്ലാഷ് സെയിൽസ് ഉണ്ടാകില്ല. ഉപഭോക്തൃ സംരക്ഷണത്തിനായി ജൂൺ ആറിനകം അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണമെന്ന് ഉപഭോക്തൃവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാകും പുതിയ ഭേദഗതി.
വർഷം മുഴുവൻ വാൾമാർട്ടിെൻറ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർക്കും ആമസോണും ഫ്ലാഷ് വിൽപ്പനകൾ സംഘടിപ്പിച്ചിരുന്നു. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ ഇതുവഴി ലഭ്യമാകും. ഇത്തരം ഫ്ലാഷ് വിൽപ്പന ചെറുകിട കച്ചവടക്കാരെ നഷ്ടത്തിലാക്കിയിരുന്നു. തുടർന്നാണ് ഇവ നിരോധിക്കാനുള്ള സർക്കാർ തീരുമാനം.
ഒാൺലൈൻ വ്യാപാരത്തിലെ വഞ്ചനക്കും തട്ടിപ്പിനുമെതിരെയും കൂടാതെ അധാർമിക വ്യാപാര രീതിക്കെതിരെയും നിരവധി ഉപഭോക്താക്കളിൽനിന്നും വ്യാപാരികളിൽനിന്നും അസോസിയേഷനുകളിൽനിന്നും എണ്ണമറ്റ പരാതികളും സർക്കാറിന് ലഭിച്ചിരുന്നു. ഇതും തീരുമാനത്തിന് കാരണമായതായാണ് വിവരം.
ദീപാവലി, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ആമസോണും ഫ്ലിപ്പ്കാർട്ടും ഫ്ലാഷ് സെയിൽസ് സംഘടിപ്പിച്ചിരുന്നു. വൻതോതിൽ ഉപഭോക്താക്കൾ കുറഞ്ഞ നിരക്കിൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടിയിരുന്നു. ഇതിനെതിരെയാണ് ചെറുകിട കച്ചവടക്കാരുടെ പരാതി. ഇ -കൊമേഴ്സ് വ്യാപാരത്തിൽ സുതാര്യത കൊണ്ടുവരാനാണ് സർക്കാറിെൻറ ലക്ഷ്യമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.