ന്യൂഡൽഹി: 2019ലെ ഡാറ്റ സംരക്ഷണബില്ലുമായി ബന്ധപ്പെട്ട ജോയിൻറ് പാർലമെൻറ് കമിറ്റിക് മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ച് ആമസോൺ. സമിതി അധ്യക്ഷ മീനാക്ഷി ലേഖിയാണ് ആമസോൺ ഹാജരാവാൻ വിസമ്മതിച്ച വിവരം അറിയിച്ചത്. ഒക്ടോബർ 28ന് ആമസോണിനോട് ഹാജരാവാൻ പാർലമെൻറ് സമിതി ആവശ്യപ്പെട്ടിരുന്നു. നിശ്ചയിക്കപ്പെട്ട ദിവസം ആമസോൺ പ്രതിനിധികൾ എത്തിയില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും മീനാക്ഷി ലേഖി പറഞ്ഞു.
പാർലമെൻറ് സമിതിക്ക് മുമ്പാകെ ഫേസ്ബുക്ക് പ്രതിനിധികൾ ഇന്ന് ഹാജരായി. ഫേസ്ബുക്ക് പബ്ലിക് പോളിസി തലവൻ അങ്കി ദാസും ബിസിനസ് ഹെഡ് അജിത് മോഹനുമാണ് സമിതിക്ക് മുമ്പാകെ എത്തിയത്. ഇവരോട് രണ്ട് മണിക്കൂറോളം സമിതി വിവരങ്ങൾ ആരാഞ്ഞുവെന്നാണ് റിപ്പോർട്ട്. ഗൂഗ്ളിനോടും പേടിഎമ്മിനോട് സമിതി ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 29ന് ഇവർ ഹാജരാവണമെന്നാണ് നിർദേശം.
2019ലാണ് ഡാറ്റ സുരക്ഷാ നിയമം കൊണ്ടു വന്നത്. ഇക്കാര്യത്തിൽ ചില ആശങ്കകൾ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയതോടെയാണ് പാർലമെൻറ് സമിതിയെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.