അതിർത്തി തർക്കത്തിനിടെ, ഇന്ത്യക്കെതിരെ ഗൽവാൻ ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങൾ വീണ്ടും ചൈന വാങ്ങിക്കൂട്ടുന്നതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ നടന്ന ജി 20 മീറ്റിങിൽ ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ സംസാരിച്ചതിന് പിന്നാലെയാണ് പുതിയ വാർത്ത ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയുന്നത്. ഗൽവാൻ ഇനിയും ആവർത്തിക്കാനുള്ള കോപ്പുകൂട്ടലാണ് ചൈന നടത്തുന്നത് എന്നും റിപ്പോർട്ട് പറയുന്നു.
അതിർത്തി തർക്കത്തിൽ ചൈന പിൻവാങ്ങൽ ചർച്ചകൾ നടത്തുകയും യോജിപ്പിന്റെ സമീപനം മുന്നോട്ടുവെക്കുകയുംചെയ്യുന്നുണ്ടെങ്കിലും, 2020 ലെ മാരകമായ ഗൽവാൻ ഏറ്റുമുട്ടലിൽ ഉപയോഗിച്ചതിന് സമാനമായ കൈ കൊണ്ട് പ്രയോഗിക്കുന്ന ആയുധങ്ങൾ വാങ്ങുന്ന തിരക്കിലാണ് ചൈന എന്നും ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
20 ഇന്ത്യൻ സൈനികരുടെ ജീവൻ അപഹരിച്ച 2020ലെ ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ ഉപയോഗിച്ച ആയുധ വിഭാഗത്തിൽ പെടുന്ന മുള്ളുകൾ പതിച്ച ഗദ കണക്കെയുള്ള ആയുധങ്ങളും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) വാങ്ങിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.