ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച വൈകീട്ടാണ് അമിത് ഷാ ഇതുസംബന്ധിച്ച യോഗം വിളിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കും.
ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല തുടങ്ങിയവരും യോഗത്തിനെത്തും. രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധ സമരങ്ങളെ യോഗം വിലയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്നോ തുടങ്ങിയ രാജ്യത്തിെൻറ എല്ലാ നഗരങ്ങളിലും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അലയടിക്കുകയാണ്. ഡൽഹിയിലെ പ്രതിഷേധം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ മെട്രോ സ്റ്റേഷനുകൾ അടക്കുകയും ഇൻറർനെറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.