ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുമായി ചർച്ചക്ക് കേന്ദ്രം തയാറാവണമെന്ന് ആം ആദ് മി പാർട്ടി എം.എൽ.എ അമാനുല്ല ഖാൻ. സി.എ.എ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിൽ അദ്ദേഹം തിങ്കളാഴ്ച സന്ദർശനം നടത ്തിയിരുന്നു.
‘‘എന്തുകൊണ്ടാണ് അമിത് ഷായും ബി.ജെ.പി നേതാക്കളും ഈ ആളുകളുമായി ചർച്ച നടത്താത്തത്.? ഇത് കേ ന്ദ്രത്തിെൻറ വിഷയമാണ്. ഞങ്ങളുടേതല്ല. അമിത് ഷാക്ക് ശാഹീൻബാഗിെൻറ പേരിൽ വോട്ട് ചോദിക്കാം. എന്തുകൊണ്ട് അദ്ദേഹം ഈ ആളുകളുമായി ചർച്ച നടത്തുന്നില്ല.? ഇവർ ഇന്ത്യക്കാരല്ലേ.. സർക്കാറാണ് ജനങ്ങളെ ഇവിടെ ഇരുത്തിയത്. ജനങ്ങൾക്ക് ചർച്ച നടത്തണമെന്നുണ്ട്. പക്ഷെ സർക്കാർ അവരെ കേൾക്കാൻ തയാറാവുന്നില്ല.’’ -അമാനുല്ല ഖാൻ പറഞ്ഞു.
നിലവിൽ തുടരുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതാധികാര യോഗം വിളിച്ചു ചേർക്കണമെന്നും അമാനുല്ല ഖാൻ ആവശ്യപ്പെട്ടു. സമാധാനപരമായാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നതെന്നും ചില ബി.ജെ.പിക്കാർ പ്രശ്നം സൃഷ്ടിക്കാനായി പ്രക്ഷോഭകർക്കു നേരെ കെല്ലറിയുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഡൽഹിയിൽ സി.എ.എ വരുദ്ധ പ്രക്ഷോഭകർക്കു നേരെ സി.എ.എ അനുകൂലികൾ നടത്തിയ അക്രമത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ അഞ്ചു പേർ മരിച്ചിരുന്നു. ഹെഡ്കോൺസ്റ്റബിൾ രത്തൻലാൽ, പ്രദേശവാസികളായ മുഹമ്മദ് ഫുർഖാൻ, ശാഹിദ് എന്നിവരും മറ്റ് രണ്ടാളുകളുമാണ് കൊല്ലപ്പെട്ടത്. 10 ലധികം പൊലീസുകാർക്കും 50ൽപരം സമരക്കാർക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.