ന്യൂഡൽഹി: ഇന്‍റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഇന്‍റർപോൾ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ 'വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി പോസ്റ്റർ പ്രചരിക്കുന്നു. ഫേസ്ബുക്കിലും എക്സിലുമടക്കം വൈറലായി പ്രചരിക്കുകയാണ് പോസ്റ്റർ.
‘ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായെ ഇന്‍റർപോളിന്‍റെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി വിശ്വസനീയമായ വൃത്തങ്ങൾ അറിയിച്ചു’ എന്നെല്ലാമുള്ള കാപ്ഷനോടെയാണ് വ്യാജ പോസ്റ്റർ എക്സിലടക്കം പ്രചരിക്കുന്നത്.
ഇത് കെട്ടിച്ചമച്ചതാണെന്നാണ് വിവരം. ഇന്‍റർപോളിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ വാണ്ടഡ് ലിസ്റ്റിൽ അമിത് ഷായുടെ പേരില്ല. റെഡ് നോട്ടീസ്, യെല്ലോ നോട്ടീസ് സെക്ഷനിലും ആഭ്യന്തര മന്ത്രിയുടെ പേരില്ല.
അടുത്തിടെ, കാനഡയിൽ സിഖ് വംശജർക്കെതിരെ പ്രചാരണം നടത്തുന്നതിനു പിന്നിൽ അമിത് ഷായാണെന്ന് കാനഡ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൻ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്‍റർപോളിന്‍റേതെന്ന പേരിൽ പോസ്റ്റർ പ്രചരിക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.