ദുംക (ഝാർഖണ്ഡ്): ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ കോൺഗ്രസിന്റെ സഹായത്തോടെ പിൻവാതിലിലൂടെ മുസ്ലിംകൾക്ക് സംവരണം നൽകാൻ ഗൂഢാലോചന നടത്തുന്നുവെന്നും ബി.ജെ.പി ഇത് അനുവദിക്കില്ലെന്നുമാണ് ദുംകയിൽ പ്രചാരണറാലിയിൽ അമിത് ഷാ പറഞ്ഞത്.
വോട്ട് ബാങ്ക് ലക്ഷ്യമാക്കി അനധികൃത കുടിയേറ്റത്തിന് സംസ്ഥാന സർക്കാർ പരിരക്ഷ നൽകുകയാണ്. ഗോത്രവിഭാഗ ജനസംഖ്യ കുറഞ്ഞുവരുന്നതിന് ഹേമന്ദ് സോറനാണ് ഉത്തരവാദി. അനധികൃത കുടിയേറ്റക്കാർ ഗോത്രവർഗ സ്ത്രീകളെ വിവാഹം ചെയ്യുന്നു.
അധികാരക്കൊതി ഝാർഖണ്ഡ് രൂപവത്കരണത്തെ എതിർത്ത ആർ.ജെ.ഡി -കോൺഗ്രസ് ടീമിന്റെ മടിയിൽ ഇരിക്കാൻ ഹേമന്ദ് സോറനെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ അഴിമതി ഭരണം നവംബർ 23ഓടെ അവസാനിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.