'2002ൽ അക്രമികളെ ഒരു പാഠം പഠിപ്പിച്ചു'; അമിത്ഷായുടെ പ്രസ്താവനയിൽ ചട്ടലഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: ഗുജറാത്തിൽ '2002ൽ അക്രമികളെ ഒരു പാഠം പഠിപ്പിച്ചു'വെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. അക്രമികൾക്കെതിരെ നടപടിയെടുത്തുവെന്ന പ്രസ്താവന ചട്ടലംഘനമല്ലെന്ന് കമീഷൻ വൃത്തങ്ങൾ ശനിയാഴ്ച ന്യൂഡൽഹിയിൽ വ്യക്തമാക്കി.

ഗുജറാത്തിൽ തെരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ പ്രസ്താവന സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഓഫിസറിൽ നിന്നുള്ള റി​പ്പോർട്ട് പരിശോധിച്ചും നിയമവിദഗ്ധരിൽ നിന്ന് അഭിപ്രായം സ്വകീരിച്ചതിനുശേഷമാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്നും കമീഷൻ വൃത്തങ്ങൾ പറയുന്നു.

മഹുധ പട്ടണത്തിൽ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ വിവാദ പ്രസ്താവന നടത്തിയത്. ''കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. പരസ്പരം ഏറ്റുമുട്ടാൻ കോൺഗ്രസ് വിവിധ സമുദായങ്ങളെ പ്രേരിപ്പിച്ചു. അതിലൂടെ അവർ വോട്ടുബാങ്ക് സൃഷ്ടിച്ചു. കോൺഗ്രസിൽ നിന്നുള്ള പിന്തണയാൽ അക്രമം നടത്തുന്നത് ശീലമായ അക്രമികൾ 2002ൽ കലാപം അഴിച്ചുവിട്ടു. എന്നാൽ 2002ൽ ഒരു പാഠം പഠിപ്പിച്ചതോടെ അത്തരക്കാർ അക്രമത്തി​ന്റെ പാത വെടിഞ്ഞു. ബി.ജെ.പി സംസ്ഥാനത്ത് സ്ഥായിയായ സമാധാനം സ്ഥാപിച്ചു'' - അമിത് ഷാ പറഞ്ഞു.

Tags:    
News Summary - Amit Shah's 'Taught A Lesson' Remark Doesn't Violate Code: Poll Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.