ന്യൂഡൽഹി: ഇന്ത്യ മുഴുവൻ എൻ.ആർ.സി നടപ്പിലാക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ചയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. മന്ത്രിസഭയിലോ പാർലമെൻറിലോ ഇക്കാര്യത്തിൽ നിലവിൽ ചർച്ചകളില്ലെന്ന് അമിത് ഷാ പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം. നേരത്തെ, രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുമെന്നായിരുന്നു പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നത്.
ദേശീയ പൗരത്വ പട്ടികയും ജനസംഖ്യ രജിസ്റ്ററും തമ്മിൽ ബന്ധമില്ല. അക്കാര്യം താൻ ഉറപ്പിച്ച് പറയുകയാണ്. കോൺഗ്രസിെൻറ ഉൽപന്നമാണ് എൻ.ആർ.സി. എൻ.പി.ആറിൽ നിന്ന് പുറത്തായതിെൻറ പേരിൽ ആർക്കും പൗരത്വം നഷ്ടമാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
തടങ്കൽപാളയങ്ങളെ എൻ.ആർ.സിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ വർഷങ്ങളായി തടങ്കൽപ്പാളയങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു. എൻ.പി.ആർ നടപ്പാക്കാൻ കേരളത്തോടും പശ്ചിമബംഗാളിനോടും ആവശ്യപ്പെടും. രാഷ്ട്രീയനേട്ടത്തിനായി രണ്ട് മുഖ്യമന്ത്രിമാരും പാവങ്ങളെ വികസനത്തിൽ നിന്നും അകറ്റരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.