പനാജി: 2011 മുതൽ 2013 വരെയുള്ള യു.പി.എ ഭരണകാലത്താണ് ആൾക്കൂട്ടത്തിെൻറ കൊലപാതകങ്ങൾ കൂടുതൽ നടന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ജനക്കൂട്ടം ആളുകളെ മർദിച്ചു കൊലപ്പെടുത്തന്ന നിലവിലെ സംഭവങ്ങളുമായി താരതമ്യത്തിന് മുതിരുന്നില്ല. പക്ഷേ 2011, 2012, 2013 വർഷങ്ങളിൽ ഇപ്പോൾ നടക്കുന്നതിനേക്കാളും കൂടുതൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നിരുന്നെന്ന് അമിത് ഷാ പറഞ്ഞു.
ഉത്തർപ്രദേശിൽ വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മുഹമ്മദ് അഖ്ലാഖ് എന്നയാളെ മർദിച്ചു കൊലപ്പെടുത്തിയത് സമാജ്വാദി പാർട്ടി അധികാരത്തിൽ ഇരിക്കുേമ്പാഴാണ്. അത് അവരുടെ ഉത്തരവാദിത്തമാണ്. പക്ഷേ അപ്പോഴും മോദി സർക്കാരിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വർധിച്ച് വരുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ചപ്പോൾ സർക്കാർ എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെയാണ് കാണുന്നതെന്നായിരുന്നു അമിത് ഷായുടെ മറുപടി.
ഗോവയിലെ ഗോവധ നിരോധനത്തെ കുറിച്ചുള്ള ചോദ്യത്തിന്, ബി.ജെ.പിയല്ല ഗോവയിൽ ഗോവധ നിരോധനം ഏർപ്പെടുത്തിതല്ലെന്നായിരുന്നു അമിത് ഷായുടെ ഉത്തരം. മധ്യപ്രദേശിലും ഗുജറാത്തിലും ന്യൂനപക്ഷങ്ങൾക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.