ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാ ർഥികൾക്ക് സംരക്ഷണം നൽകുന്നതിൽ തുടരെ പരാജയപ്പെടുന്ന ഡൽഹി പൊലീസിനെ വിമർശിച് ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ ഇന്ത്യ. ആൾക്കൂട്ടം വിദ്യാർഥികളെ ക്രൂരമായി ആക്രമിക്കുേമ്പാൾ നാണംകെട്ട് കാഴ്ചക്കാരായി ഡൽഹി പൊലീസ് തുടരുകയാണ്. ജെ.എൻ.യു ആയാലും ജാമിഅ മില്ലിയ ആയാലും വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിൽ പൊലീസ് നിരന്തരം പരാജയപ്പെടുന്നു’ -ആംനസ്റ്റി എക്സിക്യൂട്ടിവ് ഡയറക്ടർ അവിനാഷ് കുമാർ പറഞ്ഞു.
അക്രമം തടയാതെ കാഴ്ചക്കാരായി നിന്ന നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഡൽഹി വനിത കമീഷൻ, ഡൽഹി പൊലീസിന് നോട്ടീസയച്ചു. അക്രമവുമായി ബന്ധപ്പെട്ട കേസിലെ എഫ്.െഎ.ആർ വിവരങ്ങളും നോട്ടീസിൽ കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.