ബംഗളൂരു: മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷനലിെൻറ ബംഗളൂരുവിലെ ഒാഫിസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ റെയ്ഡ്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്ന സംശയത്തെ തുടർന്നാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. വാണിജ്യ ഇടപാടുകളിലൂടെ ആംനെസ്റ്റി ഇൻറർനാഷനൽ, ഇന്ത്യയിലെ ഒാഫിസിലേക്ക് ഫണ്ട് കൈമാറിയെന്നാണ് ആരോപണം.
അതേസമയം, മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനകൾക്കും പ്രവർത്തകർക്കുമെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കത്തിെൻറ തുടർച്ചയായാണ് ആംനെസ്റ്റി ഇൻറർനാഷനലിെൻറ ഒാഫിസിലെ പരിശോധനയെന്നാണ് ആരോപണം. ഈ മാസം ആദ്യം ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിെൻറ ബംഗളൂരുവിലെ ഒാഫിസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ആംനെസ്റ്റിയുടെ ഒാഫിസിലും റെയ്ഡ് നടന്നത്.
വിദേശ നാണയ വിനിമയ ചട്ടങ്ങൾ പാലിക്കാതെ നിയമവിരുദ്ധമായി സംഘടന ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന സംശയത്തിലാണ് ഗ്രീൻപീസിനെതിരെ റെയ്ഡ് നടത്തിയത്. എന്നാൽ, ഇക്കാര്യം ഗ്രീൻപീസ് നിഷേധിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ആംനെസ്റ്റി ഇൻറർനാഷനലിെൻറ ബംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള നാലുനിലകളിലായുള്ള ഒാഫിസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. രാത്രിവൈകിയും പരിശോധന തുടർന്നു. ഒാഫിസിലെ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഒാഫിസിലെ ജീവനക്കാരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.