അമൃത്​സർ ദുരന്തം: ഗ്രീൻ സിഗ്​നൽ ലഭിച്ചിരുന്നുവെന്ന്​​ ലോക്കോ പൈലറ്റ്​

അമൃത്​സർ: അമൃത്​സറിൽ 60 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനി​​​െൻറ ലോക്കോ പൈലറ്റിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ലുധിയാന റെയിൽവേ സ്​റ്റേഷനിൽ നിന്നാണ്​ ഇയാളെ കസ്​റ്റഡിയിലെടുത്തത്​. ട്രെയിനിന്​ ഗ്രീൻ സിഗ്​നൽ ലഭിച്ചുവെന്നും അതിനാലാണ്​ യാത്ര തുടർന്നതെന്നും ലോക്കോ പൈലറ്റ്​ മൊഴി നൽകിയെന്നാണ്​ സൂചന. ട്രാക്കിൽ നൂറ്​ കണക്കിന്​ ആളുകൾ നിൽക്കുന്നത്​ അറിഞ്ഞിരുന്നില്ലെന്നും ഇയാൾ പൊലീസിനോട്​ പറഞ്ഞിട്ടുണ്ട്​.

അതേ സമയം, സംഭവത്തിൽ ലൈൻമാന്​ വീഴ്​ച സംഭവിച്ചിട്ടുണ്ടെന്നാണ്​ റെയിൽവേ വിലയിരുത്തൽ. ലോക്കോ പൈലറ്റിനെയും മറ്റ്​ അധികൃതരെയും ​ട്രാക്കിൽ വൻ ആൾക്കൂട്ടം ഉണ്ടെന്ന വിവരം അറിയിക്കുന്നതിൽ ഇയാൾക്ക്​ വീഴ്​ച സംഭവിച്ചുവെന്നാണ്​ റെയിൽവേ കരുതുന്നത്​. ഇയാളിൽ നിന്ന്​ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്​.

അതേ സമയം, അമൃത്​സറിലെ ദസ്​റ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചവരെല്ലാം ഇപ്പോൾ ഒളിവിലാണ്​. ഇവരെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ്​ അറിയിച്ചു. പ്രാദേശിക കോൺഗ്രസ്​ നേതൃത്വമാണ്​ പരിപാടി സംഘടിപ്പിച്ചതെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​.

Tags:    
News Summary - Amrithasar accident-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.