ജമ്മു: ജമ്മുവിലെ ദോഡ ജില്ലയിൽ ബുധനാഴ്ച ഭീകരർക്കെതിരെ നടന്ന സൈനിക നടപടിയിൽ ക്യാപ്റ്റന് വീരമൃത്യു. ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ സൈന്യം ആരംഭിച്ചതായി സെന്യം അറിയിച്ചു.
ഒരു ഭീകരനും പരിക്കേറ്റിട്ടുണ്ട്. ശിവ്ഗഡ്-അസാർ ബെൽറ്റിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി സംയുക്ത സൈനിക സംഘം ആരംഭിച്ച തിരച്ചിലിൽ വനപ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. അതിനിടെ നാലു ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഉധംപൂർ ജില്ലയിലെ പട്‌നിടോപ്പിനടുത്തുള്ള വനത്തിൽ നിന്ന് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവെപ്പിന് ശേഷമാണ് ഭീകരർ ദോഡയിലേക്ക് കടന്നതെന്ന് സൈന്യം പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട നാല് ചാക്കുകളും എം-4 കാർബൈനുകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അസാറിലെ നദിക്ക് സമീപമാണ് ഭീകരർ തമ്പടിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.