ത്രാൽ: ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. അവന്തിപ്പോറയിലെ നാഗ്ബയറാൻ ത്രാലിലെ വന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ, ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
സുരക്ഷാസേനയും പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത്. പ്രദേശത്ത് സംയുക്ത സേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
വെള്ളിയാഴ്ച പുൽവാമ ജില്ലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.പാംപോർ മേഖലയിലെ ഖ്ര്യൂവിൽ സുരക്ഷസേന തിരച്ചിൽ നടത്തവെ തീവ്രവാദികൾ വെടിവെച്ചതിനെ തുടർന്ന് സൈന്യം തിരിച്ചടിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഖ്ര്യൂവിലെ മുസൈബ് മുസ്താഖ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞു.
വ്യാഴാഴ്ച കശ്മീരിലെ രജൗരി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിലെ ജൂനിയർ കമീഷൻഡ് ഓഫിസറും കൊല്ലപ്പെട്ടിരുന്നു.
ആഗസ്റ്റ് 13ന് കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കറെ ത്വയ്യിബ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.