എൻ.സി.പി പിളർപ്പിന് ശേഷം ആദ്യമായി അജിത് പവാറിനെ കണ്ട് ഉദ്ധവ് താക്കറെ

മുംബൈ: എൻ.സി.പി പിളർപ്പിന് ശേഷം ഇതാദ്യമായി അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി ശി​വസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച. അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാറിൽ മന്ത്രിയായതിന് ശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയും ഇതാണ്. ആദിത്യ താക്കറെയും മറ്റ് ശിവസേന എം.എൽ.എമാരും ഉദ്ധവിനൊപ്പമുണ്ടായിരുന്നു.

അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 2019ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനരീതിയെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.

ധനകാര്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം അജിത് നടത്തിയിട്ടുണ്ട്. അതിനാൽ ഇത്തവണയും ജനങ്ങൾക്ക് മന്ത്രിയിൽ നിന്നും അർഹമായ സഹായം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. നേരത്തെ മഹാരാഷ്ട്രയിൽ എൻ.സി.പി പിളർന്നിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരു സംഘം എം.എൽ.എമാർ എൻ.ഡി.എയിൽ ചേർന്നതോടെയാണ് പാർട്ടി പിളർന്നത്.


Tags:    
News Summary - An Uddhav Thackeray, Ajit Pawar Meeting Day After Rival Alliance Talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.