കെജ്​രിവാൾ ആത്മാവിനെ ചെകുത്താന് വിൽക്കുന്നു; രൂക്ഷ വിമർശനവുമായി ആനന്ദ് പട്​വർധൻ

ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ കനയ്യ കുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാ ളിനെ രൂക്ഷമായി വിമർശിച്ച് സംവിധായകനും ആക്ടിവിസ്റ്റുമായ ആനന്ദ് പട്​വർധൻ. കെജ്​രിവാൾ സ്വന്തം ആത്മാവിനെ ചെകുത് താന് വിൽക്കുകയാണെന്ന് ആനന്ദ് പട്​വർധൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഫാഷിസ്റ്റുകൾക്ക് കെജ്​രിവാൾ അനുമതി നൽകിയിരിക്കുകയാണെന്നും പട്​വർധൻ വിമർശിച്ചു.

Full View

രാജ്യദ്രോഹകേസിൽ ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറും സി.പി.ഐ നേതാവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാൻ​ അനുമതി നൽകിയ ഡൽഹി സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാകുകയാണ്.

രാജ്യ​േ​ദ്രാഹകേസിൽ ഡൽഹി സർക്കാർ അജ്ഞരാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം അഭിപ്രായപ്പെട്ടിരുന്നു. ഡൽഹി സർക്കാരിൻെറ നടപടിയെ ശക്തമായി തള്ളികളയുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

2016ലാണ്​ കനയ്യ കുമാറിനും മറ്റു ഒമ്പതുപേർക്കുമെതിരെ രാജ്യദ്രോഹകേസെടുത്തത്​. സർവകലാശാലയിൽ നടന്ന അഫ്​സൽ ഗുരു അനുസ്​മരണത്തിൽ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കേസ്​. ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ഡൽഹി സർക്കാർ വൈകിപ്പിച്ചതിനെ തുടർന്ന്​ കേസിൻെറ നടപടി ക്രമങ്ങൾ നിലച്ചിരിക്കുകയായിരുന്നു.

Tags:    
News Summary - anand padwardhan criticize kejriwal -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.