അമരാവതി: ട്രാൻസ്ജെൻഡറുകൾക്ക് പെൻഷൻ പദ്ധതിയുമായി ആന്ധ്രാപ്രദേശ് സർക്കാർ. 18 വയസ് കഴിഞ്ഞ ട്രാൻസ്ജെൻഡറുകൾക്ക് 1500 രൂപ പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതിക്കാണ് ആന്ധ്ര സർക്കാർ അംഗീകാരം നൽകിയത്.
ഇതിനൊപ്പം ട്രാൻസ്ജെൻഡർ നയത്തിനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇൗ നയത്തിെൻറ കരട് ഒാൺലൈനിൽ ലഭ്യമാക്കുമെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചതിന് ശേഷം മാത്രമേ നയത്തിന് അന്തിമ രൂപം നൽകു എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 26,000 ട്രാൻസ്ജെൻഡറുകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിപ്രകാരം ട്രാൻസ്ജെൻഡറുകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് പ്രത്യേക സാമ്പത്തികസഹായം നൽകും. ഇതിനൊപ്പം ഇവർക്ക് റേഷൻ കാർഡ്, സ്കോളർഷിപ്പുകൾ എന്നിവയും നൽകും. കേരളത്തിനും ഒഡീഷക്കും പിന്നാലെ ട്രാൻസ്ജെൻഡറുകൾക്കായി പ്രത്യേക പദ്ധതിയുമായി രംഗത്തെത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.