പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ മർദിച്ച് എ.എൻ.ഐ റിപ്പോർട്ടർ

ബംഗളൂരു: എ.എൻ.ഐ റിപ്പോർട്ടർ പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇന്നലെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം.

വാക്കുതർക്കത്തിനൊടുവിൽ ഒരു റിപ്പോർട്ടർ വനിതാ റിപ്പോർട്ടറെ മർദിക്കുന്നതാണ് വീഡിയോയിൽ. ഇതോടെ ചുറ്റുമുണ്ടായിരുന്നവർ ഇയാളെ നേരിടുന്നതും ദൃശ്യങ്ങളിലുണ്ട്.

തങ്ങളുടെ ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങൾ പി.ടി.ഐ എക്സിൽ പങ്കുവെച്ചു. സംഭവത്തെ അപലപിച്ച പി.ടി.ഐ, തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു.

നേരത്തെയും പല സന്ദർഭങ്ങളിലും പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ എ.എൻ.ഐ റിപ്പോർട്ടർ അധിക്ഷേപിച്ചിരുന്നെന്ന് ആരോപിച്ച് സഹപ്രവർത്തക രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - ANI reporter attacked PTI Journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.