മുംബൈ: ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പാർട്ടി എം.പി രക്ഷ ഗഡ്സെയുടെ പേരിന് കീഴിൽ സ്വവർഗാനുരാഗിയെന്ന് വിശേഷണം. ഭരണപാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്വന്തം എം.പിയുടെ ചിത്രത്തിന് കീഴിൽ തെറ്റായ വിശദീകരണം നൽകിയതിനെതിരെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖ് രംഗത്തെത്തി.
രാവേർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ ലോക്സഭ എം.പിയാണ് ഗഡ്സെ. മുതിർന്ന എൻ.സി.പി നേതാവ് ഏക്നാഥ് ഖഡ്സെയുടെ മരുമകളാണ് ഇവർ. ഏക്നാഥ് ഖഡ്സെ ഒക്ടോബർ 2020ൽ ബി.ജെ.പി വിട്ട് എൻ.സി.പിയിൽ ചേർന്നിരുന്നു.
ബി.ജെ.പി ഇടപെടുന്നില്ലെങ്കിൽ എം.പിയെ െതറ്റായി ചിത്രീകരിച്ചതിൽ മഹാരാഷ്ട്ര സർക്കാർ കടുത്ത നടപടി സ്വീകരിക്കുമെന്നും അനിൽ ദേശ്മുഖ് സാമൂഹികമാധ്യമത്തിൽ കുറിച്ചു.
'ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ബി.ജെ.പി എം.പി രക്ഷ ഗഡ്സെക്ക് നേരെയുള്ള അവഹേളനം ഞെട്ടിക്കുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെ മഹാരാഷ്ട്ര സർക്കാർ എന്നും എതിർക്കുന്നു. ബി.ജെ.പി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ മഹാരാഷ്ട്ര സൈബർ ടീം അത് ഏറ്റെടുക്കും' -അനിൽ ദേശ്മുഖ് ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഗൂഗ്ൾ വിവർത്തനത്തിന്‍റെ പ്രശ്നമാണ് തെറ്റുവരാൻ കാരണമെന്ന് പറയുന്നു. ബി.ജെ.പിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാകും. ഹിന്ദിയിൽ ഗഡ്സെയുടെ മണ്ഡലം രാവേർ എന്ന് രേഖപ്പെടുത്തിയിരുന്നു. രാവേർ മണ്ഡലത്തിെന്റ പേര് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതോടെ സ്വവർഗാനുരാഗിയായെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.