ന്യൂഡൽഹി: കരിനിയമങ്ങൾക്കെതിരെ പോരാട്ട ഭൂമിയിലിറങ്ങിയ കർഷകർക്ക് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ ഏകദിന നിരാഹാര സത്യഗ്രഹം. ചൊവ്വാഴ്ച രാവിലെ മുതൽ റലിഗാം സിദ്ദിയിൽ പദ്മാദേവി ക്ഷേത്രത്തിന് സമീപത്താണ് സത്യഗ്രഹം നടത്തുന്നത്. കർഷകരുടെ താൽപര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുന്നതിന് കേന്ദ്ര സർക്കാറിനെ പ്രേരിപ്പിക്കാൻ മുഴുവൻ കർഷകരും സമരംഗത്തിറങ്ങണമെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഏകദിന നിരാഹാര സത്യഗ്രഹവുമായി ഭാരത് ബന്ദ് ദിനത്തിൽ അദ്ദേഹം രംഗത്തെത്തിയത്.
കഴിഞ്ഞ പത്തു ദിവസത്തിലേറെയായി ഡൽഹി അതിർത്തിയിൽ ഒരു അക്രമസംഭവം േപാലുമില്ലാതെ സമാധാനപരമായി സമരം നടത്തുന്ന കർഷകരെ അണ്ണാഹസാരെ പ്രകീർത്തിച്ചു. ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്. നിലവിലെ കർഷകപ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കണം. സർക്കാറിന്‍റെ മൂക്കിന് നുള്ളിയാൽ വായ് തുറക്കും. എല്ലാ കർഷകരും തെരുവിലിറങ്ങണം. കർഷകരുടെ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്നും കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ പറഞ്ഞിരുന്നു. 2011ൽ ജൻ ലോക്പാൽ ബില്ലിന് വേണ്ടി ഡൽഹിയിൽ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചതോടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനായത്. അന്ന് രാജ്യവ്യാപക പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
2017 മുതൽ മോദി സർക്കാർ തനിക്ക് കാർഷിക മേഖലയെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും ഒന്നുപോലും നടപ്പാക്കിയിെല്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, കർഷകർക്ക് പിന്തുണയുമായി രംഗത്തിറങ്ങിയ അണ്ണാ ഹസാരെക്ക് സാമൂഹിക മാധ്യമങ്ങളിൽ വിമർശനവുമേറെയാണ്. സംഘ്പരിവാറിെൻറ കുഴലൂത്തുകാരനാണ് ഹസാരെയെന്നും കർഷക സമരത്തിന് വൻ ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രംഗത്തുവന്നതെന്നും ആളുകൾ കുറ്റെപ്പടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.