ന്യൂഡൽഹി: തങ്ങളുടെ നിർദേശം സ്വീകരിച്ച് കരട് നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി സംയുക്ത കിസാൻ മോർച്ച അംഗീകരിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചതായി അറിയിക്കുന്ന ഒൗദ്യോഗിക കത്ത് കേന്ദ്ര സർക്കാർ സംഘടനക്ക് കൈമാറുന്നതോടെ 15 മാസത്തോളം നീണ്ട കർഷക സമരത്തിന് അതിർത്തിയിൽ വിജയകരമായ പരിസമാപ്തി ആകും. സമരത്തിൽ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് വ്യാഴാഴ്ച 12 മണിക്ക് സിംഘു അതിർത്തിയിൽ കിസാൻ മോർച്ച വീണ്ടും യോഗം ചേരും. കർഷകർക്ക് മുന്നിൽ കേന്ദ്രം പൂർണമായും കീഴടങ്ങിയതിനു പിന്നാലെയാണ് അതിർത്തിയിലെ സമര വേദിയിൽ നിന്ന് അവരുടെ മടക്കം.
സമരത്തിെൻറ പേരിലും വൈക്കോൽ കത്തിച്ചതിനും രജിസ്റ്റർ ചെയ്ത കേസുകൾ സമരം അവസാനിപ്പിച്ച ശേഷം പിൻവലിക്കാമെന്ന നിലപാട് മാറ്റിയ സർക്കാർ, കേസുകൾ അതിന് മുേമ്പ പിൻവലിക്കാമെന്ന് വ്യക്തമാക്കി. സർക്കാറുമായി ചർച്ചക്ക് നിയോഗിക്കപ്പെട്ട അഞ്ചംഗ സമിതി സർക്കാർ ഭേദഗതി വരുത്തി സമർപ്പിച്ച കരട് ചർച്ച െചയ്ത് മാറ്റം അംഗീകരിച്ചു. മിനിമം താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി അടക്കം അവശേഷിക്കുന്ന ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കാമെന്ന് രേഖാമൂലം കേന്ദ്രം അറിയിച്ചതോടെയാണ് സമരം അന്ത്യത്തിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.