കാശ്മീരിൽ വീണ്ടും അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം; ഒരാൾക്ക് വെടിയേറ്റു

​ശ്രീ​ന​ഗ​ർ: ജ​മ്മു -ക​ശ്മീ​രി​ലെ ഗു​ൽ​മാ​ർ​ഗി​ൽ സൈ​നി​ക വാ​ഹ​ന​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജ​വാ​ന്മാ​രും നാ​ട്ടു​കാ​രാ​യ ര​ണ്ട​ു​പേ​രും കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​ന് നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

പു​ൽ​വാ​മ​യി​ലെ ത്രാ​ൽ പ്ര​ദേ​ശ​ത്ത് യു.​പി സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​ക്ക് ഭീ​ക​ര​രു​​​ടെ വെ​ടി​യേ​റ്റ് പ​രി​ക്കേ​റ്റു. ബ​ട്ടാ​ഗു​ണ്ട് ഗ്രാ​മ​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ യു.​പി ബി​ജ്നോ​ർ സ്വ​ദേ​ശി ശു​ഭം കു​മാ​റി​ന് കൈ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ഞാ​യ​റാ​ഴ്ച ഗ​ന്ത​ർ​ബാ​ൽ ജി​ല്ല​യി​ൽ നി​ർ​മാ​ണ​സ്ഥ​ല​ത്തു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​ര​നാ​യ ഡോ​ക്ട​റും മ​രി​ച്ചി​രു​ന്നു.

ഈ ​മാ​സം 18ന് ​ഷോ​പി​യാ​നി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ തൊ​​ഴി​ലാ​ളി വെ​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു.

Tags:    
News Summary - Another attack on migrant workers in Kashmir; One person was shot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.