പൗരത്വപ്രക്ഷോഭം: ഗുൽഫിഷ ഫാത്തിമക്ക്​​ ജാമ്യം; തടങ്കലിൽ തുടരേണ്ടി വരും

ന്യൂഡൽഹി: പൗരത്വ പ്ര​ക്ഷോഭം അടിച്ചമർത്താൻ വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വർഗീയാതിക്രമവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ ജാമിയ മില്ലിയ വിദ്യാർഥി ഗുൽഫിഷ ഫാത്തിമക്ക്​ ജാമ്യം. എന്നാൽ, യു.എ.പി.എ കേസ്​ നിലവിലുള്ളതിനാൽ ഗുൽഫിഷക്ക്​ ജയിൽ മോചിതയാവാൻ കഴിയില്ല. 

വംശീയാതിക്രമത്തി​െൻറ തുടർച്ചയായി ജാഫറാബാദിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തി​െൻറ പേരിൽ കഴിഞ്ഞ ഏപ്രിലിലാണ്​ ഗുൽഫിഷയെ അറസ്​റ്റ്​ ചെയ്​തത്​. തിഹാർ ജയിൽ അധികൃതർ തന്നെ മാനസികമായി പീഡിപ്പിക്കു​െന്നന്ന്​ നേരത്തേ ഗുൽഫിഷ വിചാരണക്കോടതിയിൽ പരാതിപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.