ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ഇതിെൻറ ഭാഗമായി മധ്യപ്രദേശിലെ മൊറേന നിയമസഭാ സീറ്റിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ 400-ലധികം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) പ്രചാരണം ആരംഭിച്ചു. തോമറിെൻറ കർഷക വിരുദ്ധ നയങ്ങളാണ് എതിർപ്പിന് കാരണമായത്.
ഇതിനിടെ, അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ സജീവമായി പങ്കെടുക്കില്ലെന്ന് എസ്.കെ.എം നേതാക്കൾ വ്യക്തമാക്കി. രാജസ്ഥാനിലെ മൂന്ന് അംഗങ്ങൾ ഒരു പ്രത്യേക കക്ഷിക്ക് പിന്തുണ നൽകിയപ്പോൾ സംഘടനയ്ക്കുള്ളിലുണ്ടായ വിമർശനത്തെ തുടർന്നാണീ തീരുമാനം.
നിഷ്പക്ഷതയോടുള്ള അവരുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, എസ്.കെ.എം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ഏതെങ്കിലും സ്ഥാനാർത്ഥിയെയോ രാഷ്ട്രീയ പാർട്ടിയെയോ അംഗീകരിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
'കോർപ്പറേറ്റുകളെ തുരത്തുക, ബി.ജെ.പിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമാണ് 35 അംഗ നാഷണൽ കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ എസ്.കെ.എം നേതാക്കൾ മുന്നോട്ട് വെച്ചത്. എസ്.കെ.എമ്മിെൻറ പ്ലാറ്റ്‌ഫോം തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഏതെങ്കിലും പാർട്ടിയെ പിന്തുണയ്ക്കാനോ ഉപയോഗിക്കരുതെന്നാണ് പ്രഖ്യാപിത നയമെന്ന് മുതിർന്ന കർഷക നേതാവ് ഡോ. ദർശൻ പാൽ അംഗങ്ങൾക്ക് നിർദേശം നൽകി.
എൻ.സി.സിയുടെ പ്രമേയത്തിെൻറ തുടർച്ചയെന്ന നിലയിൽ എസ്.കെ.എം നേതാക്കൾ നവംബർ എട്ടിന് മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ഡിംനി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തി. ബി.ജെ.പി സ്ഥാനാർത്ഥി നരേന്ദ്ര സിംഗ് തോമറിെൻറ പരാജയം ഉറപ്പാക്കാൻ കർഷകരെ അണിനിരത്തുകയായിരുന്നു ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.