ഹൈദരാബാദിൽ ഇസ്രായേൽ വിരുദ്ധ പോസ്റ്ററുകൾ





ഹൈദരാബാദ്: ഇസ്രായേൽ നരമേധത്തിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഹൈദരാബാദിലെ നമ്പള്ളിയിലെ റോഡുകളിൽ ഇസ്രായേൽ വിരുദ്ധ പോസ്റ്ററുകൾ പതിച്ചു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രിയും പതാകയും പോസ്റ്ററുകളിൽ ഉണ്ട്. റോഡിനു നടുക്കാണ് പോസ്റ്ററുകൾ ഒട്ടിച്ച നിലയിൽ കാണപ്പെട്ടത്. അാരാണ് പോസ്റ്റുകൾ പതിച്ചതെന്ന് വ്യക്തമല്ല.

നേരത്തെ ഹൈദരാബാദിലെ കോട്ടിയിലെ ഗുജറാത്തി ഗല്ലി മാർക്കറ്റിലെ ചില കടയുടമകൾ ഇസ്രായേലിനെയും അമേരിക്കയെയും ബഹിഷ്‌കരിച്ച് പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതിന് മറുപടിയായി ഗോഷാമഹൽ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ രാജാ സിംഗ് തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പോസ്റ്ററുകൾ നീക്കിയില്ലെങ്കിൽ ഇസ്രയേൽ അനുകൂല പോസ്റ്ററുകൾ കടകളിൽ പതിക്കുമെന്നായിരുന്നു അദ്ദേഹം കടക്കാരെ ഭീഷണിപ്പെടുത്തിയത്. മുമ്പ് ഫലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഷീർ ബാഗിലെ അംബേദ്കർ പ്രതിമയ്ക്ക് സമീപം വിദ്യാർത്ഥിനികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

.

Tags:    
News Summary - Anti-Israel posters in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.