ജമ്മു- കശ്മീർ: ഗുലാം നബി ആസാദിന്‍റെ പാർട്ടി 13 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ശ്രീനഗർ: ജമ്മു- കശ്മീർ മുൻ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് രൂപവത്കരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി) ജമ്മു- കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.

13 പേരാണ് പട്ടികയിലുള്ളത്. മുൻ മന്ത്രി അബ്ദുൽ മജീദ് വാനി ഡോഡ ഈസ്റ്റ് മണ്ഡലത്തിൽ മത്സരിക്കും. ആം ആദ്മി പാർട്ടി ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ആദ്യഘട്ടത്തിൽ ഇതുവരെ 14 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. സെപ്റ്റംബർ 18 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Jammu and Kashmir: Ghulam Nabi Azad's party announced 13 candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.