ന്യൂഡൽഹി: അതിർത്തിയിൽ തുടരുന്ന ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ പാകിസ്താെൻറ ഭാഗത്തുനിന്ന് സമാധാനത്തിനുള്ള ഏത് നിർദേശവും ഗൗരവമായി പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഡൽഹിയിൽ നടന്ന നിർമിത ബുദ്ധിയെക്കുറിച്ചുള്ള (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സെമിനാറിൽ പെങ്കടുക്കാനെത്തിയതായിരുന്നു ഇവർ.
കശ്മീർ അടക്കമുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് പാക് കരസേന മേധാവി ജനറൽ ഖമർ ജവേദ് ബജ്വ കഴിഞ്ഞമാസം നടത്തിയ പ്രസ്താവനയെ പരാമർശിച്ചുകൊണ്ടാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ദശകങ്ങളായി സമാധാന ചർച്ചകളോട് പുറംതിരിഞ്ഞുനിന്ന പാക് സൈന്യത്തിെൻറ നിലപാടുകൾക്ക് വിരുദ്ധമായി ജനറൽ ഖമർ ജവേദ് ബജ്വ നടത്തിയ പ്രസ്താവന ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അതേസമയം വിശുദ്ധ റമദാൻ മാസത്തിൽ താഴ്വരയിലെ സൈനിക നടപടികൾ നിർത്തിവെക്കണമെന്ന സർക്കാറിെൻറ നിർദേശം സൈന്യം മുഴുവനായി പാലിക്കുന്നുെണ്ടന്നും മന്ത്രി പറഞ്ഞു. പാകിസ്താെൻറ ഭാഗത്തുനിന്ന് നിരവധി വെടിനിർത്തൽ കരാർ ലംഘനമുണ്ടായെങ്കിലും സൈന്യം കേന്ദ്രനിർദേശം പാലിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
സൈന്യത്തിെൻറ മൂന്ന് വിഭാഗങ്ങളിലും നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട സാേങ്കതിക വിദ്യകൾ ഉപയോഗെപ്പടുത്താനുള്ള ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.