ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കുന്ന എ. ആറുമുഖസാമി ജുഡീഷ്യൽ കമീഷന് മുമ്പാകെ ഹാജരാവാൻ കഴിയില്ലെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതർ സുപ്രീംകോടതിയെ അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ജയലളിതയുടെ മരണത്തിൽ ദുരൂഹതകളുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് 2017 സെപ്റ്റംബറിൽ അണ്ണാ ഡി.എം.കെ സർക്കാർ റിട്ട. ജഡ്ജി ആറുമുഖസാമിയെ ജുഡീഷ്യൽ കമീഷനായി നിയമിച്ചത്. തെളിവെടുപ്പിെൻറ ഭാഗമായി കമീഷൻ അപ്പോളോ ആശുപത്രി അധികൃതർക്ക് സമൻസ് അയച്ചിരുന്നു.
വിശ്വാസ്യത നഷ്ടപ്പെട്ട കമീഷന് മുമ്പാകെ ഹാജരാവുന്നതിൽനിന്ന് വിലക്കേർപ്പെടുത്തണെമന്നാവശ്യപ്പെട്ടാണ് ആശുപത്രി മാനേജ്മെൻറ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. ഏകപക്ഷീയമായി പ്രവർത്തിക്കുന്ന കമീഷന് മുമ്പാകെ ബോധിപ്പിക്കുന്ന വിഷയങ്ങൾ ചോർന്നുപോകുന്നതിനാൽ ആശുപത്രിയുടെ സൽപ്പേരിന് ദോഷമാവുന്നതായി മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.