ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽനിന്ന് രാജിവെക്കില്ലെന്ന് പാർട്ടി നേതാവ് കുമാർ വിശ്വാസ്. ഡൽഹി നഗരസഭ തെരഞ്ഞെടുപ്പ് േതാൽവിക്കു ശേഷം അരവിന്ദ് കെജ്രിവാളിെന രൂക്ഷമായി വിമർശിച്ച് രംഗത്തുവന്ന കുമാർ വിശ്വാസ് പാർട്ടി വിട്ടുപോവുമെന്ന അഭ്യൂഹം ശക്തമായിരുന്നു. തെരെഞ്ഞടുപ്പിലെ തോൽവിക്ക് പാർട്ടി കാരണമായി പറഞ്ഞിരുന്നത് േവാട്ടുയന്ത്രങ്ങളിലെ ക്രമക്കേടായിരുന്നു.
എന്നാൽ, വോട്ടുയന്ത്രങ്ങളിലെ ക്രമക്കേടുകളെ മാത്രം കുറ്റപ്പെടുത്തിയാൽ പോരെന്നും പാർട്ടി നയ രൂപവത്കരണത്തിലും സ്ഥാനാർഥി നിർണയത്തിലുമടക്കം പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട വിശ്വാസ് പാർട്ടി കോൺഗ്രസ് ആവരുതെന്നും ഒാർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.