ബംഗളൂരു: സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പട്ടികജാതി/ വർഗ വിദ്യാർഥികളുടെ ഹോസ്റ്റലുകളിൽ ആവശ്യത്തിന് വാർഡന്മാരെയും സൂപ്പർവൈസർമാരെയും നിയമിക്കണമെന്ന് കർണാടക ഹൈകോടതി ചൊവ്വാഴ്ച സർക്കാറിന് നിർദേശം നൽകി.
സമീപകാലത്ത് ഹോസ്റ്റലുകളുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകൾ അടിസ്ഥാനമാക്കി ഇടപെട്ടാണ് നിർദേശം.
ചീഫ് ജസ്റ്റിസ് പ്രസന്ന ബി വറലെ, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് എന്നിവരുടെ ബെഞ്ച് ഇതുസംബന്ധിച്ച് സർക്കാറിന് നോട്ടീസ് അയച്ചു. അന്തേവാസികളുടെ അക്കാദമിക് തലത്തെ നിലവിലുള്ള സ്ഥിതി ബാധിക്കുന്നതായി കോടതി നിരീക്ഷിച്ചു.
വാർഡൻ, സൂപ്പർവൈസർ ഒഴിവുകൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം ഹൈകോടതിക്ക് റിപ്പോർട്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.