പുരാവസ്തു ഗവേഷകൻ ബി.ബി. ലാൽ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന പുരാവസ്തു ഗവേഷകനും പദ്മഭൂഷൺ ജേതാവുമായ ബി.ബി. ലാൽ അന്തരിച്ചു. 101 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

1968 മുതൽ 1972വരെ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായിരുന്നു. തർക്കഭൂമിയായ അയോധ്യയിൽ നടത്തിയ ഖനനത്തിന് നേതൃത്വം നൽകിയത് ബി.ബി. ലാൽ ആയിരുന്നു. ബാബരി മസ്ജിദിന്‍റെ അടിത്തട്ടിൽ ക്ഷേത്രസമാനമായ സ്തൂപങ്ങൾ കണ്ടെത്തിയിരുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ബി.ബി. ലാലിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബി.ബി. ലാലിനെ വിശിഷ്ടവ്യക്തിത്വത്തിനുടമ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി സംസ്കാരത്തിനും പുരാവസ്തുശാസ്ത്രത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും ട്വീറ്റ് ചെയ്തു. ബി.ബി. ലാലിന്‍റെ മരണത്തിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയും അനുശോചിച്ചു.

Tags:    
News Summary - Archaeologist BB Lal Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.