ഉദ്ധവ് താക്കറെയും സഞ്ജയ് റാവുത്തും പാകിസ്താൻ ഏജന്റുകളാണോ? വിമർശനവുമായി നിതേഷ് റാണ

ന്യൂഡൽഹി: ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെയും സഞ്ജയ് റാവുത്തും പാകിസ്താൻ ഏജന്റുകളാണോയെന്ന് ബി.ജെ.പി നേതാവ് നിതേഷ് റാണ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സഞ്ജയ് റവുത്ത് നടത്തിയ പരാമർശത്തിന് മറുപടി പറയുന്നതിനിടെയാണ് റാണയുടെ പരിഹാസം.

രാമക്ഷേത്രത്തിന് രാജ്യത്തിന്‍റെ വിവിധ കോണുകളിൽനിന്ന് ജനങ്ങളെ ട്രെയിനിൽ അയോധ്യയിലേക്ക് കൊണ്ടുവരും. സമുദായസൗഹാർദം തകർക്കാൻ ഈ ട്രെയിനിനു നേരെ ആക്രമണം ഉണ്ടാകുമെന്നുമായിരുന്നു സഞ്ജയ് റാവുത്തിന്‍റെ പരാമർശം.

‘സഞ്ജയ് റാവുത്തും ഉദ്ധവ് താക്കറെയും പാകിസ്താൻ ഏജന്റുകളാണോ? ഇന്ത്യയിലെ ജനങ്ങൾ രാമ ക്ഷേത്രം തുറക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു വശത്ത് ആയിരക്കണക്കിന് രാമ ഭക്തർ ചടങ്ങിൽ പങ്കെടുക്കാനിരിക്കുന്നു, മറുവശത്ത് ഉദ്ധവും സഞ്ജയ് റാവുത്തും കലാപം സൃഷ്ടിക്കുകയാണ്. ഹജ്ജ് യാത്രയെ കുറിച്ചോ, മറ്റു മുസ്ലിം ആഘോഷങ്ങളിലോ ഇവർ ഒന്നും പ്രതികരിക്കുന്നില്ല’ -നിതേഷ് റാണ പറഞ്ഞു.

ഇരുവരും പാകിസ്താൻ ഏജന്‍റുകളാണെന്ന് ഇപ്പോൾ ഞാൻ സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പരാമർശം നടത്തുന്നത് വിഡ്ഢിത്തമാണെന്ന് ഷിൻഡെ വിഭാഗം എം.എൽ.എയായ സഞ്ജയ് ഷിർസാത് കുറ്റപ്പെടുത്തി.

Tags:    
News Summary - Are Uddhav Thackeray and Sanjay Raut Pakistani Agents-Nitesh Rana with criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.