ന്യൂഡൽഹി: സായുധ സേനകള്‍ എക്കാലവും രാഷ്ട്രീയത്തിൽനിന്ന് ഏറെ അകലെയാണെന്ന് സംയുക്ത സേന മേധാവിയായി (സി.ഡി.എസ്) ചുമതലയേറ്റ ജനറൽ ബിപിൻ റാവത്ത്. കരസേന മേധാവി ആയിരിക്കേ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കുറ്റപ്പെടുത്തി നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് ബിപിൻ റാവത്തിെൻറ പ്രതികരണം.
നാവികസേനയും വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കും. സേനകളെ യോജിപ്പിച്ച് നിര്‍ത്തുന്നത് ശ്രമകരമായ ദൗത്യമാണെന്നും ബുധനാഴ്ച ചുമതലയേറ്റശേഷം അദ്ദേഹം മാധ്യമങ്ങേളാട് പറഞ്ഞു. സി.ഡി.എസ് എല്ലാ സൈനിക വിഭാഗങ്ങളോടും നിഷ്പക്ഷനായായിരിക്കും പ്രവർത്തിക്കുക. അധികാരത്തിലിരിക്കുന്ന സര്‍ക്കാറിെൻറ നിർദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതു വര്‍ഷവും പുതിയ ദശകവും ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക് ഒരു പുതിയ സംയുക്ത സേനാ മേധാവിയെ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിപിൻ റാവത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പുതിയ ഉത്തരവാദിത്തത്തില്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. വലിയ ഉത്സാഹത്തോടെ ഇന്ത്യയെ ഏറെക്കാലം സേവിച്ച മിടുക്കനായ ഉദ്യോഗസ്ഥനാണ് ബിപിന്‍ റാവത്ത് എന്നും മോദി വ്യക്തമാക്കി. കരസേന മേധാവിയായിരുന്ന ബിപിൻ റാവത്ത് ചൊവ്വാഴ്ചയാണ് വിരമിച്ചത്.
മൂന്നു സേനാവിഭാഗങ്ങളിലേക്കുമുള്ള പടക്കോപ്പുകൾ വാങ്ങുന്നതിെൻറ നടപടിക്രമങ്ങൾ ചിട്ടപ്പെടുത്താനും സൈന്യത്തിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള ദൗത്യമാണ് സി.ഡി.എസിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.